Wednesday 17 September 2014

തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള

(1912 - 1999)

           1912 ഏപ്രില്‍ 17 -നു ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. നോവലിസ്റ്റ്‌, കഥാകാരന്‍, എന്നീ നിലകളില്‍ പ്രസിദ്ധനാണ്.വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സംഘത്തിന്‍റെയും പ്രസിഡണ്ട്‌ കുടിയായിരുന്നു. 1929 -ലാണ് ആദ്യ ചെറുകഥയായ 'സാധുക്കള്‍' പ്രസിദ്ധപ്പെടുത്തിയത്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ , വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്‌ തുടങ്ങിയവ നേടിയിട്ടുണ്ട്.1984-ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. 1985 - ല്‍ രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.1999  ഏപ്രില്‍ 10 നു അന്തരിച്ചു.

ഇനിയും അറിയാന്‍     ക്ലിക്ക് ചെയ്യൂ
 തകഴിയെ കാണാന്‍   ഇവിടെ ക്ലിക്ക് ചെയ്യൂ

കൃതികള്‍

നോവല്‍:-
  • ചെമ്മീന്‍
  • കയര്‍
  • തോട്ടിയുടെ മകന്‍
  • ഏണിപ്പടികള്‍
  • അനുഭവങ്ങള്‍ പാളിച്ചകള്‍
  • ബലൂണുകള്‍
കഥാസമാഹാരങ്ങള്‍:-
  • ചങ്ങാതികള്‍
  • പ്രതീക്ഷകള്‍
  • ഘോഷയാത്ര
  • പ്രതിജ്ഞ
  • അടിയൊഴുക്കുകള്‍
നാടകം:-
  • തോറ്റില്ല
ഓര്‍മ്മക്കുറിപ്പ്‌:-
  • എന്‍റെ വക്കീല്‍ ജീവിതം

No comments:

Post a Comment